കാഞ്ഞങ്ങാട് (www.evisionnews.in): അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാചക സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിനി മുനിയമ്മ (76)യാണ് മരിച്ചത്. സെപ്തംബര്‍ 12നാണ് പരിക്കേറ്റ നിലയില്‍ മുനിയമ്മയെ മംഗലാപുരത്തെ വെന്റ്‌ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചവരെ കുറിച്ചോ അപകടത്തെ കുറിച്ചോ ഒരു വിവരവുമില്ല. കാഞ്ഞങ്ങാട് ഭാഗത്തായിരുന്നു മുനിയമ്മ താമസിച്ചിരുന്നത് എന്ന വിവരം ലഭിച്ചതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Keywords; Kasaragod-news-kanhangad-accident-obit-died-in-manglore-hospital

Post a Comment
0 Comments