Type Here to Get Search Results !

Bottom Ad

പത്രപ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു


ഉഡുപ്പി (www.evisionnews.in); പത്രപ്രവര്‍ത്തകനും ഹായ്മാരുതാ പത്രാധിപരുമായ ഹിതേന്ദ്രപ്രസാദിനെ വധിച്ച കേസില്‍ പ്രതികളായ മൂന്ന് അധോലസംഘാംഗങ്ങളെ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2006 ആഗസ്ത് 21ന് മണിപ്പാലിലെ മദ്യശാലയിലാണ് പത്രാധിപര്‍ വെട്ടേറ്റുമരിച്ചത്. 

സലീം അലി എന്ന മന്‍ജി സലിം (31), രമേശ് എന്ന അട്ട രമേശ് (37), മണികണ്ഠ (32) എന്നിവരെയാണ് വിട്ടയച്ചത്. അമ്പതോളം വെട്ടുകളേറ്റ ഹിതേന്ദ്ര ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അധോലോക സംഘപ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ത്തതിന്റെ പ്രതികാരമായിരുന്നു കൊല. കേസില്‍ 27 സാക്ഷികളെ വിസതരിച്ചു. പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മൂവരെയും വെറുതെ വിട്ടത്. 


Keywords: Karnataka-news-udupi-court-haimarutha-editor-murder-acquitted

Post a Comment

0 Comments

Top Post Ad

Below Post Ad