Type Here to Get Search Results !

Bottom Ad

തന്റെ ആരോഗ്യനില ഗുരുതരമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍



മുംബൈ (www.evisionnews.in): തന്റെ ആരോഗ്യനില ഗുരുതരമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തനിക്ക് കരളിനെ ബാധിക്കുന്ന ഗുരുതരമായ ലിവര്‍ സിറോസിസ് രോഗം ഉണ്ടെന്നും ഇതിന് പതിവായി ചികിത്സ തേടി വരികയാണെന്നും ബച്ചന്‍ പറഞ്ഞു. ഹൈപ്പറ്റിറ്റിസ് ബി രോഗവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് അമിതാഭിന്റെ പുതിയ വെളിപ്പെടുത്തല്‍.

കൂലി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച് അപകടമാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. അന്ന് അപകടം സംഭവിച്ചപ്പോള്‍ രക്തദാനത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജീവന്‍ നിലനിര്‍ത്താന്‍ 60 ഓളം കുപ്പി രക്തം വേണ്ടി വന്നു. പക്ഷെ, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹെപ്പറ്റേറ്റീസ് രോഗം തന്നെ ബാധിച്ചതായി കണ്ടുപിടിച്ചത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇപ്പോള്‍ തന്റെ കരളിന്റെ 25 ശതമാനം പ്രവര്‍ത്തനം കൊണ്ടാണ് ജീവിക്കുന്നത്. ബാക്കി 75 ശതമാനം രോഗം കാര്‍ന്നു തിന്നതായും ബച്ചന്‍ പറഞ്ഞു. ചികിത്സയും പരിശോധനകളും മുടങ്ങാതെ ചെയ്യുന്നതിനാല്‍ ഇപ്പോഴും സിനിമയിലും പൊതുപരിപാടികളിലും സജീവമാകാന്‍ സാധിക്കുന്നതായും ബച്ചന്‍ വ്യക്തമാക്കി.


Keywords: National-news-mumbai-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad