Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പിടിയിലായ കാസര്‍കോട്ടുകാരന്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തി


കൊച്ചി (www.evisionnews.in): കേരളത്തില്‍ ഇതിനകം കോളിളക്കം സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം മുറുകുന്തോറും പുറത്തുവരുന്ന വിവരങ്ങള്‍ നടുക്കുന്നത്. കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് അഡൂര്‍ പള്ളഞ്ചി സ്വദേശി അക്ബര്‍ എന്ന അബ്ദുല്‍ ഖാദര്‍ അഞ്ചു സ്ത്രീകളെ പെണ്‍വാണിഭത്തിന് വിദേശത്തേക്ക് കടത്തിയെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ വിവരം കോടതിക്ക് കസ്റ്റഡി റിപ്പോര്‍ട്ടായി നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ കൃത്യമായ പരിശോധനയും കൂടുതല്‍ ചോദ്യം ചെയ്യലും വേണ്ടിവരുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 

അതിനിടെ കേസില്‍ പിടിയിലായ ബേങ്ക് ജീവനക്കാരന്‍ അനൂപ് സംഘത്തിലെ സാങ്കേതിക വിദഗ്ധനാണെന്നും പോലീസ് ഉറപ്പാക്കി. കസ്റ്റഡിയില്‍ കിട്ടുന്ന പ്രതികളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം, കൊച്ചി വിമാത്താവളം വഴിയാണ് സ്ത്രീകളെ അക്ബര്‍ വിദേശത്തേക്ക് കടത്തിയതെന്നാണ് ആദ്യ കണ്ടെത്തല്‍.


Keywords: Kerala-news-online-sex-racket-arrest-export-akber-five-wemen-to-aboard

Post a Comment

0 Comments

Top Post Ad

Below Post Ad