Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കോഴിക്കോട്ട് കണ്ടെത്തി


കാസര്‍കോട് (www.evisionnews.in); കാസര്‍കോട്ട് നിന്ന് ഞായറാഴ്ച കാണാതായ 15കാരനായ വിദ്യാര്‍ത്ഥിയെ കോഴിക്കോട്ട് കണ്ടെത്തി. നെല്ലിക്കട്ടയിലെ വാടകക്വട്ടേര്‍സില്‍ താമസിക്കുന്ന ഫ്രൂട്ട് വ്യാപാരി അബ്ദുല്‍ഖാദറിന്റെ മകന്‍ മുഹമ്മദ് അഫീസിനെ(15) യാണ് ഞായറാഴ്ച കാണാതായത്. കുട്ടിയെ ഉപ്പയും ബന്ധുക്കളും ചേര്‍ന്ന് ഉച്ചയോടെ കാസര്‍കോട്ടെത്തിക്കും.

ഉള്ളാള്‍ ടിപ്പു സുല്‍ത്താന്‍ സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയാണ് അഫീസ്. പിതൃസഹോദരന്‍ അഷ്‌റഫിന്റെ വീട്ടില്‍ താമസിച്ചാണ് അഫീസ് പഠിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് 3.30 മണിക്ക് ഉള്ളാളിലേക്ക് പുറപ്പെട്ടതാണ്. സന്ധ്യയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി പെടുകയായിരുന്നു. 

ചെര്‍ക്കളയില്‍ നിന്ന് കാസര്‍കോട്ട് ബസിറങ്ങിയ കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെക്ക് കൊണ്ടുപോവുകയായിരുന്നു. സംശയാസ്പദനിലയില്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്ത ചിലര്‍ കാസര്‍കോട്ടുകാരനായ ഒരാളുടെ വീട്ടില്‍ രാത്രി താമസിപ്പിച്ച് അബ്ദുല്‍ഖാദറിനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട്ടെത്തിയ പിതാവും ബന്ധുക്കളും കുട്ടിയെ ഏറ്റുവാങ്ങി കാസര്‍കോട്ടേക്ക് കൊണ്ടു വരികയായിരുന്നു. 


Keywords: kasaragod-news-police-kozikkod-ullal-

Post a Comment

0 Comments

Top Post Ad

Below Post Ad