Type Here to Get Search Results !

Bottom Ad

വി.പി റെജീനയ്‌ക്കെതിരെ ആഘോഷിച്ചവര്‍ സംഘപരിവാര്‍ അസഹിഷ്ണുതയെ കുറിച്ച് ഇനി മിണ്ടരുത്: പി.കെ ഫിറോസ്

evisionnews

മലപ്പുറം: (www.evisionnews.in)മദ്രസാ പഠനകാലത്തെ താന്‍ കണ്ട ചില ദുരനുഭവങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ വി.പി റെജീനയ്‌ക്കെതിരെ ആഘോഷിച്ചവര്‍ ദയവ് ചെയ്ത് സംഘപരിവാറിന്റെ അസഹിഷ്ണുതയെ കുറിച്ച് വാചാലരാകരുതെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായ പി.കെ ഫിറോസ്. വിമര്‍ശകയുടെ ഫേസ്ബുക്ക് അക്കൗണ്ട് പോലും പൂട്ടിച്ചവര്‍ പെരുമാള്‍ മുരുകനെ കുറിച്ചോ കല്‍ബുര്‍ഗിയെ കുറിച്ചോ ഒരക്ഷരം മിണ്ടരുതെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ചൂണ്ടിക്കാണിക്കുന്നവരുടെ ചരിത്രം അന്വേഷിക്കുന്നതിന് പകരം വിമര്‍ശനങ്ങളിലെ വസ്തുതായിരുന്നു പരിശോധിക്കപ്പെടേണ്ടത്. എന്നാല്‍ ആ പ്രാഥമിക മര്യാദപോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി. വി.പി റെജീനയുടെ വിമര്‍ശനങ്ങള്‍ സാമാന്യവത്ക്കരിക്കപ്പെടുകവഴി സമുദായത്തിന് കളങ്കമുണ്ടായി എന്ന് അംഗീകരിച്ചാല്‍ തന്നെ മുഹമ്മദ് നബിയും അനുചരന്മാരും വ്യക്തിപരമായും സാമൂഹ്യമായും വിമര്‍ശനങ്ങളെ എങ്ങനെ നേരിട്ടുവെന്ന് ഇത്തരക്കാര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഫിറോസ് ചൂണ്ടിക്കാണിച്ചു. റെജീനയ്ക്ക് നേരെയുള്ള അതിരുവിട്ട ആഘോഷങ്ങള്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ മാതൃകയില്‍ നിന്ന് സമകാലിക മുസ്ലീം സമൂഹം എത്ര അകലെയാണെന്നതിനെ കുറിച്ച് കൃത്യമായ ബോധ്യം നല്‍കുന്നുവെന്നും ഫിറോസ് സൗത്ത് ലൈവില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. തന്റെ മദ്രസാകാലത്തെ തിക്താനുഭവങ്ങള്‍ പങ്കുവെക്കുന്ന റെജീനയുടെ പോസ്റ്റുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ തന്നെ സൈബര്‍ ലോകത്ത് നടത്തിരുന്നു. വി.പി റെജീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയും സാമുദായിക നിലപാടുകളെ വെല്ലുവിളിച്ചെന്ന് പറഞ്ഞ് റെജീനയുടെ അക്കൗണ്ട് വരെ പൂട്ടിക്കുകയും ചെയ്തതോടെ വിഷയം ദേശീയ മാധ്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സി.എന്‍.എന്‍. ഐ.ബി.എന്‍ എന്‍.ഡി.ടി.വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളായിരുന്നു ഈ വാര്‍ത്ത പിന്നീട് ഏറ്റെടുത്ത്. അടുത്തകാലത്തായി വിവിധ മുസ്‌ലീം സംഘടനാ നേതാക്കള്‍ സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു ഫേസ്ബുക്കില്‍ റെജീന തന്റെ അനുഭവങ്ങള്‍ കുറിച്ചിട്ടത്. വളരെ മോശമായതും സ്ത്രീവിരുദ്ധവുമായ കമന്റുകളും റെജീനയുടെ പ്രസ്തുത പോസ്റ്റിന് ലഭിച്ചിരുന്നു. എന്നാല്‍ അതേസമയം തന്നെ ശക്തമായ പിന്തുണയും ഓണ്‍ലൈനില്‍ വി.പി. റെജീനയ്ക്ക് ലഭിച്ചിരുന്നു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad