ന്യൂഡല്‍ഹി: (www.evisionnews.in) മുസ്‌ലിം വ്യക്തി നിയമത്തില്‍ നിലനില്‍ക്കുന്ന ചില നടപടികള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്‌ലിം യുവതികളുടെ കത്ത്. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ എന്ന സംഘടനയാണ് വ്യക്തിനിയമങ്ങള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. വാക്കാലുളള മൂന്ന് തലാഖ്, ബഹുഭാര്യത്വം, വിവാഹമോചനത്തിനുശേഷം ഭര്‍ത്താവുമായി വീണ്ടും ഒരുമിക്കണമെങ്കില്‍ മറ്റൊരാള്‍ വിവാഹം കഴിച്ച് മൊഴിചൊല്ലിയിരിക്കണമെന്ന നിര്‍ബന്ധം, താല്‍ക്കാലിക വിവാഹം തുടങ്ങിയ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് യുവതികള്‍ ആവശ്യപ്പെടുന്നത്. വിവാഹവുമായും മഹറുമായും തലാഖുമായും ബഹുഭാര്യത്വവുമായും കുട്ടികളുടെ സംരക്ഷണവുമായുമൊക്കെ ബന്ധപ്പെട്ട ഖുര്‍ആനിക്ക് നയങ്ങള്‍ അടിസ്ഥാനമാക്കി ഇവര്‍ തയ്യാറാക്കിയ കരട് നിയമം വ്യക്തിനിയമത്തില്‍ ഉള്‍പ്പെടുത്തണം എന്നും യുവതികള്‍ ആവശ്യപ്പെടുന്നു. ‘ചില യാഥാസ്ഥിതിക പുരുഷാധിപത്യ വ്യക്തിത്വങ്ങള്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കീഴടക്കിവെച്ചിരിക്കുകയാണെന്നും മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളെ കല്ലെറിയുകയാണെന്നും ‘ ഇവര്‍ കത്തില്‍ പറയുന്നു.
മുസ്‌ലീം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം മൗലികാവകാശങ്ങളുടെ ലംഘനമായി കാണാനാകുമോയെന്ന സുപ്രീം കോടതിയുടെ ചോദ്യത്തെ ശരിവെക്കുകയും ചെയ്യുന്നുണ്ട് കത്തില്‍ ഇവര്‍. ‘1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് ഭേദഗതി യിലൂടെയോ 1939ലെ മുസ്‌ലിം വിവാഹ നിയമം പിന്‍വലിക്കുന്നതിലൂടെയോ മുസ്‌ലിം വ്യക്തിനിയമം പൂര്‍ണമായി മാറ്റുന്നതിലൂടെയോ മാത്രമേ ഇന്ത്യന്‍ മുസ് ലിം യുവതികള്‍ക്കു നീതി ഉറപ്പുവരുത്താനാകൂ’ എന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: newdelhi-letter-to-prime-minister-from-muslim-women
Post a Comment
0 Comments