Type Here to Get Search Results !

Bottom Ad

ആദൂര്‍ പൊലീസ് സ്‌റ്റേഷന്റെ പക്ഷപാത നിലപാടിനെതിരെ യൂത്ത്‌ലീഗ് ധര്‍ണ്ണ നടത്തി

evisionnews

കാസര്‍കോട് :(www.evisionnews.in)ആദൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഒരു വിഭാഗം പോലീസുകാര്‍ രാഷ്ട്രീയം ലക്ഷ്യമാക്കി പ്രവൃത്തിക്കുകയും നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ കള്ള കേസുകള്‍ ചുമത്തി കരിനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ഹീനമായ നീക്കത്തില്‍ പ്രതിഷേധിച്ച് ചെങ്കള പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ആദൂരില്‍ ധര്‍ണ്ണ നടത്തി. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ ഒരു വിഭാഗത്തിന് എതിരെ മാത്രമാണ് കേസെടുക്കുന്നത്. 

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയില്‍ ചെങ്കളയിലെ പൊതു പ്രവര്‍ത്തകരുടെ പേരില്‍ വ്യാജകേസുകള്‍ ചുമത്തിയ ചെയ്ത പൊലീസ് നടപടിക്കെതിരെ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ആദൂര്‍ സ്റ്റേഷനില്‍ പരാതി പറയാനെത്തുന്ന പൊതുജനങ്ങളെയും കേസിന്റെ ആവശ്യാര്‍ത്ഥം എന്ന് പറഞ്ഞ് വിളിച്ച് വരുത്തി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഹീനമായ നടപടിയാണ് സ്റ്റേഷനില്‍ നടന്നു വരുന്നത്. അതിര്‍ത്തി സ്റ്റേഷനായ ആദൂര്‍ വിവിധ മാഫിയകള്‍ തഴച്ചു വളരുകയും ഇവരുടെ സ്വാധീനവും പോലീസുകാരന്റെ രാഷ്ട്രീയ ആശയങ്ങളും ഈ സ്റ്റേഷനെ കേരളത്തിലെ ഏറ്റവും മോശമായ സ്‌റ്റേഷന്‍ എന്ന ഖ്യാതി ചാര്‍ത്തപ്പെട്ടിരിക്കുകയാണ്. ആദൂര്‍ സ്റ്റേഷനിലെ വ്യാജ കേസുകള്‍ അന്വേഷിച്ച് പിന്‍വലിക്കണമെന്ന് ധര്‍ണ്ണയില്‍ ആവശ്യപ്പെട്ടു. ധര്‍ണ്ണയ്ക്ക് ശേഷം ഉന്നത പോലീസുകാര്‍ക്ക് നിവേദനം നല്‍കി 

കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം ബേര്‍ക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബികെ അബ്ദുസമദ്, മുഹമ്മദ് കുഞ്ഞി കടവത്ത്, നാസര്‍ ചായിന്റടി, പിഡിഎ റഹ്മാന്‍, അഷ്‌റഫ് എടനീര്‍, ഹാരിസ് തായല്‍, ഷരീഫ് മുള്ളേരിയ, എന്‍എ താഹിര്‍, എംസിഎ ഫൈസല്‍, സലീം ചെര്‍ക്കള, സിടി റിയാസ്, ആമൂ തായല്‍, ഷറഫുദ്ധീന്‍ ബേവിഞ്ച, മാലിക് ചെങ്കള, ഷൗക്കത്ത് പടുവടുക്ക, മനാഫ് എടനീര്‍, ബഷീര്‍ നാല്‍ത്തടുക്ക സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad