Type Here to Get Search Results !

Bottom Ad

55 കോടി രൂപ ചെലവഴിച്ച് രവി പിള്ളയുടെ മകളുടെ വിവാഹം


കൊല്ലം: (www.evisionnews.in) കേരളത്തിലെ ഏറ്റവും വലിയ ആഡംബര വിവാഹം കൊല്ലത്ത് നടന്നു. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ഡോ. ആരതിയും ഡോ. ആദിത്യ വിഷ്ണുവും പ്രത്യേകം തയ്യാറാക്കി വേദിയില്‍ വെച്ച് വിവാഹിതരായി. 55 കോടി രൂപയാണ് മകളുടെ വിവാഹത്തിനായി രവി പിള്ള ചെലവഴിച്ചത്. ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയതും ബാഹുബലി ടീം തന്നെയായിരുന്നു.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവഹ ചടങ്ങില്‍ പങ്കെടുത്തു. 42 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായിക പ്രമുഖരും ഗള്‍ഫ് രാജ്യങ്ങളിലെ രാജകുംടുംബാംഗങ്ങള്‍ അടക്കം പ്രമുഖരെല്ലാം വിവാഹ ചടങ്ങിനെത്തി.

Keywords: kollam-ravi-pillai-daughter-marriage-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad