Type Here to Get Search Results !

Bottom Ad

ലോകത്തെ ശക്തരായ വ്യക്തികളില്‍ മോദി ഒമ്പതാമത്

prime-minister-modi-narendra

ന്യൂദല്‍ഹി: (www.evisionnews.in)ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്. ഫോര്‍ബ്‌സ് മാസിക 2015 ല്‍ തയാറാക്കിയ പട്ടികയിലാണ് ഇത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

120 കോടി ജനങ്ങളെ ഭരിയ്ക്കാന്‍ മോദിയുടെ വിറയ്ക്കാത്ത കൈകള്‍ക്കാകുന്നുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. ബിജെപിയുടെ നവീകരണ അജണ്ട നടപ്പാക്കുന്നത് വഴി വിഘടിച്ച പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും മോദിയ്ക്ക് കഴിയുന്നുണ്ട്. അധികാരത്തിലേറി ആദ്യകൊല്ലം ആളോഹരി വരുമാനം 7.4 ശതമാനം വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരുമായുള്ള ചര്‍ച്ചകളിലൂടെ ആഗോളതലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മോദിയ്ക്കായെന്നും ഫോര്‍ബ്‌സ് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ മോദി പതിനഞ്ചാം സ്ഥാനത്തായിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും മൂന്നാമത് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ(നാല്), ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് (അഞ്ച്), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (ആറ്), യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്‌സണ്‍ ജാനറ്റ് യെലന്‍ (ഏഴ്), ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍(എട്ട്), ഗൂഗിളിന്റെ സഹസ്ഥാപകന്‍ ലാറി പേജ് (പത്ത്) എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനക്കാര്‍.

keywords: prime-minister-modi-narendra
Tags

Post a Comment

0 Comments

Top Post Ad

Below Post Ad