ലഖ്‌നൗ:(www.evisionnews.in) ബലാത്സംഗത്തെ തുടര്‍ന്ന് ജനിക്കുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കുമെന്ന് അലഹാബാദ് ഹൈക്കോടതി. കുട്ടിയെ മാതാവ് ആര്‍ക്കെങ്കിലും ദത്തുനല്‍കിയാല്‍ സ്വത്തില്‍ അവകാശമുണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഷാബിഹുള്‍ ഹസ്‌നെയിന്‍, ഡികെ ഉപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.
വ്യക്തിഗതനിയമാവകാശ പ്രകാരം പിതാവിന്റെ സ്വത്തുക്കളുടെ പിന്തുടര്‍ച്ചാവകാശത്തിന് കുഞ്ഞ് അര്‍ഹനാണെന്ന് കോടതി വ്യക്തമാക്കി. നിയമത്തില്‍ കുട്ടി ഏത് സാഹചര്യത്തില്‍ ജനിച്ചുയെന്നതിനേക്കാള്‍ വ്യക്തിക്കാണ് പ്രധാനം. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തില്‍ പിറന്ന കുഞ്ഞാണോ ബലാത്സംഗത്തെ തുടര്‍ന്ന് പിറന്ന കുഞ്ഞാണോ എന്ന കാര്യം അപ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു.
മാനഭംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി. തനിക്ക് സംരക്ഷണം വേണമെന്നും നവജാതശിശുവിനെ ഒപ്പം നിര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വേണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കണം, പഠനശേഷം ജോലി ഉറപ്പാക്കണം, പ്രായപൂര്‍ത്തിയായ ശേഷം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥിരം നിക്ഷേപമായി പണം ദേശസാല്‍കൃത ബാങ്കില്‍ സൂക്ഷിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
keywords: rape-case-court-son-free

Post a Comment
0 Comments