Type Here to Get Search Results !

Bottom Ad

ഇടിമിന്നലില്‍ ചീഫ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് പരിക്ക്

lightning-cheef-secatry-wife-ingury

തിരുവനന്തപുരം(www.evisionnews.in): ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഭാര്യ ശീലു തോംസന്(50) ഇടിമിന്നലില്‍ പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചീഫ് സെക്രട്ടറിയുടെ ജവഹര്‍നഗറിലെ വസതിയിലായിരുന്നു സംഭവം. 

വീടിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് മിന്നലില്‍ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഇടിമിന്നലില്‍ ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അര്‍ധബോധാവസ്ഥയിലായ ശീലു തോംസനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പിന്നീട് കാര്‍ഡിയോളജി വിഭാഗം തീവ്രപരിചരണ യൂണിറ്റിലും പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 keywords : trivandram-lightning-cheef-secatry-wife-ingury

Post a Comment

0 Comments

Top Post Ad

Below Post Ad