പട്‌ന(www.evisionnews.in): ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 57 സീറ്റുകളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ പശ്ചിമ ബംഗാളിനോട് ചേര്‍ന്ന സീമാഞ്ചല്‍ മേഖലയിലെ 24 സീറ്റും ഉള്‍പ്പെടും. മാവോവാദി സ്വാധീന കേന്ദ്രങ്ങളായ സിമ്രി ഭക്ത്യാപുര്‍, സഹര്‍സ ജില്ലയിലെ മഹിസിനി എന്നിവിടങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് വോട്ടെടുപ്പ്. മറ്റ് മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിക്കുക.
827 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി. 38 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സഖ്യകക്ഷിയായ എല്‍.ജെ.പി. പതിനൊന്ന് സീറ്റിലും കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അഞ്ച് സീറ്റിലും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മൂന്ന് സീറ്റിലും മത്സരിക്കുന്നു.
മുതിര്‍ന്ന മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവ് (സുപൗള്‍), ആര്‍.ജെ.പി. നിയമസഭാ കക്ഷി നേതാവ് സിദ്ദിഖി (അലിനഗര്‍), മന്ത്രി നരേന്ദ്ര യാദവ് (അലംനഗര്‍), ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായായ ഭോലാ യാദവ് (ബഹാദുര്‍പുര്‍) എന്നിവരാണ് അവസാനഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ബിഹാറില്‍ അരങ്ങേറ്റം കുറിക്കുന്ന അസൗദിന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ ഇ എത്തെഹാദ് ഉല്‍ മുസലിമീന്‍ ആറ് സീറ്റില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ തവണ ഈ 57 സീറ്റില്‍ 23 എണ്ണം ബി.ജെ.പി. സ്വന്തമാക്കിയിരുന്നു. അന്ന് സഖ്യകക്ഷിയായിരുന്ന ജെ.ഡി.യു. 20 ഉം ആര്‍.ജെ.ഡി. എട്ടും കോണ്‍ഗ്രസ് മൂന്നും ലോക് ജനശക്തി പാര്‍ട്ടി രണ്ടും സ്വതന്ത്രന്‍ ഒരു സീറ്റും സ്വന്തമാക്കിയിരുന്നു. ഏറെയും ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള സീറ്റുകള്‍ ആയതിനാല്‍ വലിയ പ്രതീക്ഷയിലാണ് മഹാസഖ്യം.
keywords: beehar-fainal-vote-sarting

Post a Comment
0 Comments