കോഴിക്കോട് (www.evisionnews.in): അഴുക്കുചാല്‍ വൃത്തിയാക്കവെ മാന്‍ഹോളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വെളളാപ്പളളി നടേശന്‍ നടത്തിയ പരാമര്‍ശം അപഹാസ്യപരമാണെന്നും മഹത്തായ ജീവത്യാഗത്തെ വര്‍ഗീയവത്കരിക്കുകയാണ് വെളളാപ്പളളി ചെയ്തതെന്നും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. നൗഷാദിന്റെ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
സമകാലിക ലോകം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ ഭ്രാന്തനാണ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡണ്ട് സുധീരന്‍ പറഞ്ഞു. കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണ്. മഹത്തായ ത്യാഗത്തെ വര്‍ഗ്ഗീയ മുഖ നല്‍കുകയാണ് ആലൂവാ പ്രസംഗത്തിലൂടെ വെളളാപ്പളളി ചെയ്തത്. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kozikkod-news-vellappalli-news-pinarayi-sudheeran-attack-

Post a Comment
0 Comments