Type Here to Get Search Results !

Bottom Ad

പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച ബാര്‍ ഉടമ പിടിയില്‍


മംഗളൂരു (www.evisionnews.in): എസ്.ഐ ഉള്‍പ്പെടയുള്ള പോലീസ് സംഘത്തെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ബാര്‍ ഉടമയെയും സഹായികളെയും ബന്ദര്‍പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. 

പോലീസ് ഉത്തരവ് വെല്ലുവിളിച്ച് അര്‍ദ്ധരാത്രിക്ക് ശേഷം മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് ബാറുടമയും സഹായികളും പോലീസിനെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്. ബന്ദര്‍ എസ്.ഐ നാഗേഷും സംഘവുമാണ് ബാര്‍ അടപ്പിക്കാനെത്തിയത്. ബാര്‍ ഉടമ മനോജ് കുമാര്‍ (33), മാനേജര്‍ സുന്ദര്‍ (49), സൂപ്പര്‍വൈസര്‍ അശോക് (36) എന്നിവരാണ് അറസ്റ്റിലായത്.


Keywords: Karnataka-news-manglre-attack-murder-attempt-arrest-three

Post a Comment

0 Comments

Top Post Ad

Below Post Ad