Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം സ്വദേശി പഞ്ചായത്ത് കുളത്തില്‍ മരിച്ച നിലയില്‍


മഞ്ചേശ്വരം (www.evisionnews.in): രണ്ട് ദിവസം മുമ്പ് കാണാതായ മഞ്ചേശ്വരം സ്വദേശിയെ പഞ്ചായത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ഹരിഗളയിലെ സഞ്ജീവ (56)യാണ് മരിച്ചത്. 

28ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സഞ്ജീവ കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചു വരുന്നതിനിടയിലാണ് കുളത്തിന് സമീപത്ത് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുന്ദരന്‍, ഗോപാലന്‍, രാഘവന്‍, വിശ്വനാഥന്‍.


Keywords: Kasaragod-news-manjeshwer-found-deadbody-in-panchayath-pond

Post a Comment

0 Comments

Top Post Ad

Below Post Ad