Type Here to Get Search Results !

Bottom Ad

ബസ് കാത്തിരിപ്പ് കേന്ദ്രവും ക്ഷേത്രഭണ്ഡാരവും തകര്‍ത്ത നിലയില്‍


കാഞ്ഞങ്ങാട് (www.evisionnews.in): ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപത്തുള്ള ക്ഷേത്രഭണ്ഡാരവും തകര്‍ത്ത നിലയില്‍ കണ്ടെത്തി. മടിക്കൈ പള്ളത്തുങ്കാലിലാണ് അക്രമം. ചൂണ്ടയില്‍ പുതിയോടന്‍ നാരായണന്റെ പേരിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ടൈല്‍സാണ് കുത്തിപ്പൊളിച്ച നിലയില്‍ പുലര്‍ച്ചെയാണ് കണ്ടെത്തിയത്. ബസ് ഷെല്‍ട്ടറോട് ചേര്‍ന്നുള്ള ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ മേല്‍ഭാഗവും തകര്‍ത്ത നിലയിലാണ്. ഹോസ്ദുഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Kasaragod-news-madikkai-bus sheltter-and-bandaaram-destroyed

Post a Comment

0 Comments

Top Post Ad

Below Post Ad