Type Here to Get Search Results !

Bottom Ad

മദ്രസാ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം: നാലു പേര്‍ അറസ്റ്റില്‍


ഭട്കല്‍ (ഉത്തര കര്‍ണാടക) (www.evisionnews.in): യതീംഖാനയില്‍ താമസിച്ചു പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ ഗോവയിലേക്ക് കടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേരെ ഭട്കല്‍ പോലീസില്‍ അറസ്റ്റു ചെയ്തു. ഇവര്‍ ഭട്കല്‍, കുംട സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

നവംബര്‍ 18നാണ് 17 ഉം 15 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെ മദ്രസയില്‍ നിന്ന് കാണാതായത്. മദ്രസാ അധികൃതര്‍ പലദിശയില്‍ അന്വേഷണം നടത്തിയിട്ടും കുട്ടികളെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് മദ്രസാ കമ്മിറ്റി സെക്രട്ടറി ഹാഫിസ് അബ്ദുല്‍ ഖാദര്‍ നവംബര്‍ 23ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അതീവരഹസ്യമായ അന്വേഷണത്തിലാണ് മദ്രസാ വിദ്യാര്‍ത്ഥികളെ ഗോവയില്‍ കണ്ടെത്തിയത്. ഇതിന് ഗോവാ പോലീസിന്റെ സഹായവുമുണ്ടായിരുന്നു. 

രണ്ടു പെണ്‍കുട്ടികളെയും പോലീസ് അവരുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു. സമൂഹവിരുദ്ധ സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.


Keywords: karnataka-news-badkal-two-girls-undergue-sexual-harassment-police-arrest-four

Post a Comment

0 Comments

Top Post Ad

Below Post Ad