Type Here to Get Search Results !

Bottom Ad

പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു


തിരുവനന്തപുരം (www.evisionnews.in): മന്ത്രി ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്കകത്ത് നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് മന്ത്രി ബാബുവിനെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയായിരുന്നു പ്രതിപക്ഷ ബഹളം. കോടിയേരി ബാലകൃഷണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം നിയമ സഭ വിട്ട് പുറത്തുപോയി എല്‍.ഡിഎഫിന്റെ സമരത്തില്‍ അണിനിരന്നു. 

ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. 


Keywords: Kerala-news-legislative-conference-blocked-notice

Tags

Post a Comment

0 Comments

Top Post Ad

Below Post Ad