Type Here to Get Search Results !

Bottom Ad

സന്ദീപ് വധശ്രമക്കേസ്; കത്തി കണ്ടെടുത്തു


കാസര്‍കോട് (www.evisionnews.in): ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സിലെ മുഖ്യപ്രവേശന കവാടത്തോട് ചേര്‍ന്നുള്ള ഫുട്പാത്തിലെ ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ സി.ഐ സുധാകരനും സംഘവും പ്രതികളെ സ്ഥലത്തെത്തിച്ച് കണ്ടെടുത്തത്.

അറഫാത്ത്, ഇച്ചു എന്ന ഇസ്മായില്‍, മുസ്തഫ എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ്‌ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാനിരിക്കുകയാണ് പോലീസ്. ഇതിന് കോടതിയില്‍ അപേക്ഷനല്‍കും. അതേസമയം മംഗളൂരു ആശുപത്രിയിലുള്ള സന്ദീപില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണ്. 

Keywords; Kasaragod-news-police-case-sandeep-ksrtc-complex

Post a Comment

0 Comments

Top Post Ad

Below Post Ad