Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയില്‍


ക്വാലാലംപുര്‍ (www.evisionnews.in): ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മലേഷ്യയില്‍ എത്തി. ക്വാലാലംപൂരില്‍ ശനിയാഴ്ച നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രദേശിക തലത്തില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്തതിനുള്ള ചര്‍ച്ചകള്‍ക്കാകും ഉച്ചകോടിയില്‍ പ്രാധാന്യം നല്‍കുക. ഭീകരവാദം, മനുഷ്യക്കടത്ത്, സമുദ്രസുരക്ഷ, വാണിജ്യം, തെക്കന്‍ ചൈനാക്കടല്‍ തര്‍ക്കം എന്നീ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. പത്ത് ആസിയാന്‍ രാജ്യങ്ങളുമായും ഇവരുമായി സ്വതന്ത്ര വ്യാപാര കരാറുള്ള ആറ് രാജ്യങ്ങളുമായും മേഖലാതല സാമ്പത്തിക സഹകരണത്തിനാകും ഇന്ത്യയുടെ ശ്രമം. 

മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ നജീബ് റസാക്ക് ഉള്‍പ്പടെയുള്ള മലേഷ്യന്‍ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. മലേഷ്യയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ മോദി അനാവരണം ചെയ്യും. ഇന്ത്യന്‍ വംശജരുടെ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതില്‍ പതിനായിരത്തോളം ഇന്ത്യന്‍ വംശജര്‍ സംബന്ധിക്കുമെന്നാണ് സൂചന. ഇതിന് ശേഷം ഞായറാഴ്ച സിംഗപ്പൂരില്‍ നടക്കുന്ന പത്താമത് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലും നരേന്ദ്ര മോദി പങ്കെടുക്കും. ഭീകരവാദവും, അനധികൃത കുടിയേറ്റവുമായിരിക്കും ഇതില്‍ പ്രധാന ചര്‍ച്ചാ വിഷയം.

Keywords: international-malashya-modi-visited-

Post a Comment

0 Comments

Top Post Ad

Below Post Ad