Type Here to Get Search Results !

Bottom Ad

മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേട്: ശബരിമലയില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു


ശബരിമല (www.evisionnews.in): മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ഓഫീസിന് മുന്നില്‍ തര്‍ക്കവുമുണ്ടായി. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയവും മുറി തന്ന സമയവും തമ്മിലുള്ള വ്യത്യാസമാണ് ഭക്തരെ പ്രകോപിപ്പിച്ചത്. 

സമയം രേഖപ്പെടുത്തിയതിലെ പിഴവുകാരണം കൂടുതല്‍ പണം ഈടാക്കിയെന്നും ഭക്തര്‍ ആരോപിച്ചു. തുടര്‍ന്ന് പോലീസെത്തി അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്.


Keywords: Kerala-news-accomodation-shabrimala




Tags

Post a Comment

0 Comments

Top Post Ad

Below Post Ad