കുമ്പള (www.evisionnews.in): ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. കുമ്പള സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ ബൈക്കില്‍ യാത്രചെയ്യവെ ഹൈവേ പോലീസ് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ബൈക്കില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഡ്രൈവറായ എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ ബൈക്കോടിച്ച വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ സ്ഥലത്തെത്തുകയും പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. അതിനിടെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച പോലീസുകാരനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കണമെന്നും ആളുകള്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടു.
ഇതിനിടെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിരയാക്കി. ഒടുവില്‍ കുമ്പള സ്റ്റേഷനില്‍ ചിലരുടെ സാന്നിധ്യത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് പോലീസുകാര്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് എഴുതി വാങ്ങിക്കുകയും ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയ ശേഷം വിദ്യാര്‍ത്ഥികളെ വിട്ടയക്കുകയുമായിരുന്നു.
Keywords; Kasargod-kumbla-news-police-driver-bike-

Post a Comment
0 Comments