മംഗളൂരു (www.evisionnews.in): മംഗളൂരു ജയിലിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നാലു മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. തിങ്കളാഴ്ച വൈകിട്ട് ഗവ വെന്‍ലോക് ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെയാണ് മംഗളൂരു ജയിലിലുണ്ടായ ഏറ്റുമുട്ടലില്‍ വിചാരണത്തടവുകാരും കുപ്രസിദ്ധ കുറ്റവാളികളുമായ മദൂര്‍ യൂസഫ് എന്ന ഇസബു, കൂട്ടാളിയായ ഗണേഷ് ഷെട്ടി എന്നിവര്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പോലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ജനക്കൂട്ടം മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. കാമറ നശിപ്പിക്കാനും ശ്രമം നടന്നു. പിന്നീട് പോലീസ് സമയോചിതമായി ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തു നിന്ന് നീക്കുകയായിരുന്നു.
Keywords: Karnataka-manglore-news-police-hospital-camara-attack

Post a Comment
0 Comments