Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച വാഹന ജീവനക്കാര്‍ക്ക് കൂലി നല്‍കിയില്ലെന്ന് പരാതി

കുമ്പള (www.evisionnews.in): തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച സ്വകാര്യ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് കൂലി നല്‍കിയില്ലെന്ന് പരാതി. ഇതേ തുടര്‍ന്ന് രോഷാകുലരായ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞ് വെച്ചു. 

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബസ് ഉള്‍പ്പെടെയുള്ള 90 സ്വകാര്യ വാഹനങ്ങളെയാണ് നിയോഗിച്ചിരുന്നത്. രണ്ട് ജീവനക്കാരുള്ള ബസിന് 500 രൂപയും ചെറുവാഹനങ്ങളിലെ ജീവനക്കാര്‍ക്ക് 250 രൂപ വീതവും ദിവസക്കൂലി നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. പല വാഹനങ്ങളും 31ന് വൈകിട്ട് തന്നെ കുമ്പളയില്‍ എത്തിയിരുന്നു. കലക്ടറേറ്റില്‍ നിന്ന് പണം അനുവദിച്ചതായും ജോലി പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് പണം കൈപ്പറ്റാമെന്നുമാണെന്നു അറിയിച്ചിരുന്നു. 

എന്നാല്‍ രാത്രിയായിട്ടും പണം ലഭിക്കാത്തതോടെ ഉദ്യോഗസ്ഥരെ ഗ്രൗണ്ടില്‍ തടഞ്ഞ് വെക്കുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള എസ്.ഐ. അനൂപ് കുമാറും സംഘവുമെത്തി ഉദ്യോഗസ്ഥരില്‍ നിന്ന് പണം വാങ്ങി നല്‍കിയതോടെയാണ് രംഗം ശാന്തമായത്.


Keywords: Kasaragod-news-kumbla-news-election-duty-vehicle






Post a Comment

0 Comments

Top Post Ad

Below Post Ad