ന്യൂഡല്‍ഹി (www.evisionnews.in): ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും അതിന്റെ നയങ്ങളെയും തുറന്നെതിര്‍ത്ത് ബോളിവുഡിലെ മുന്‍ സൂപ്പര്‍ സ്റ്റാര്‍ ശത്രുഘ്‌നന്‍ സിന്‍ഹ പരസ്യമായി രംഗത്ത്. വാജ്‌പേയ് മന്ത്രിസഭാംഗവും നിലവില്‍ എം.പിയുമായ ശത്രുഘ്‌നന്റെ പരാമര്‍ശങ്ങള്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് വാജ്‌പേയ് മന്ത്രിസഭയിലെ മറ്റൊരംഗമായിരുന്ന അരുണ്‍ഷൂരി ബിജെപിയെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ശത്രുഘ്‌നന്റെ വിമര്‍ശനം.
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും മാത്രമായിരിക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ബിഹാറില്‍ ബി.ജെപിയുടെ പ്രാദേശിക നേതാക്കളെ അവഗണിച്ചാണ് അമിത്ഷായും ജെയ്റ്റ്‌ലിയും പ്രചാരണത്തിനിറങ്ങിയത്. ഇത് വന്‍ തിരിച്ചടിയാവും. ബിജെപിയെ ശക്തിപ്പെടുത്താന്‍ എല്‍.കെ അദ്വാനിക്ക് മാത്രമേ കഴിയൂ. അദ്വാനിക്ക് അര്‍ഹമായ സ്ഥാനം നല്‍കണം. ബീഫ് വിവാദങ്ങള്‍ അപലപനീയമാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.
Keywords: Kasaragod-news-bjp-shthrugna-sinha-bollywood-

Post a Comment
0 Comments