Type Here to Get Search Results !

Bottom Ad

പാര്‍ട്ടി ഗ്രാമത്തിന്റെ അഭിമാനം കാത്ത് എന്‍.ടി ലക്ഷ്മി കുറ്റിക്കോല്‍ പ്രസിഡണ്ട്


കുറ്റിക്കോല്‍ (www.evisionnews.in):  കാസര്‍കോട് ജില്ലയിലെ പ്രമുഖ സിപിഎം പാര്‍ട്ടി ഗ്രാമത്തിന്റെ അഭിമാനം കാത്ത് മഹിളാ അസോസിയേഷന്‍ നേതാവ് എന്‍.ടി ലക്ഷ്മിയെ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും യുഡിഫിന് അഞ്ചും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഇരുമുന്നണികളും ബിജെപിയും വെവ്വേറെ മത്സരിക്കുകയായിരുന്നു. സിപിഎമ്മിന്റെ ബേഡകം ഏരിയാ കമ്മിറ്റി അംഗമായ ലക്ഷ്മി സിഐടിയു ജില്ലാ സെക്രട്ടറിമാരില്‍ ഒരാളാണ്. മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമാണ്. അങ്കണ്‍വാടി വര്‍ക്കേഴ്‌സ് യൂണിയന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ഭാരവാഹിയുമാണ്.

കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിയെ ആകെ ഉലച്ചു കടന്ന പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന് വന്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന പഞ്ചായത്തും കൂടിയായിരുന്നു.

Keywords: Kasaragod-news-kuttikkol-nt lakshmi-president

Post a Comment

0 Comments

Top Post Ad

Below Post Ad