കാസര്‍കോട് (www.evisionnews.in): കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി ചൗക്കിയിലെ മുജീബിനെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തി. കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് വിരാജ്‌പേട്ട ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മുജീബിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെത്തിച്ചു.
2.90 ലക്ഷം രൂപ നല്‍കി ഫോര്‍ഡ് കാര്‍ വാങ്ങിയതായും നാല് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി സ്ഥലം വാങ്ങിയതായും നേരത്തെ മുജീബ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിരാജ് പേട്ടയില്‍ തെളിവെടുപ്പ് നടത്തിയത്. അന്വേഷണ സംഘം കാര്‍ ഉടമയില്‍ നിന്നും സ്ഥല ഉടമയില്‍ നിന്നും മൊഴിയെടുത്തു. വിരാജ്‌പേട്ടയിലെ ഒരു വ്യക്തിക്ക് വിറ്റ സ്വര്‍ണ്ണാഭരണവും പൊലീസ് കണ്ടെത്തി.
അതേസമയം മുജീബിനൊപ്പം അറസ്റ്റിലായ കൊച്ചി പള്ളുരുത്തി സ്വദേശി ജോമോനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്‍കിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരന്‍ ഷരീഫിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
Keywords: Kasaragod-eriyal-investigation-costody-mujeeb-kudlu-case

Post a Comment
0 Comments