തിരുവനന്തപുരം (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അഞ്ചുമണിയോടെ നിശബ്ദമാവും. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്.
രണ്ടാംഘട്ടത്തില്‍ ആകെ 12,651 ജനപ്രതിനിധികളെയാണ് 1.4 കോടി വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നത്. ഇതില്‍ 72.31 ലക്ഷം സ്ത്രീകളും 67.65 ലക്ഷം പുരുഷന്മാരുമുണ്ട്. 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ കൊച്ചിയിലും തൃശ്ശൂരിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനുപുറമെ, 546 ഗ്രാമപ്പഞ്ചായത്തുകളിലും 89 ബ്ലോക്ക് പഞ്ചായത്തുകളിലും 55 നഗരസഭകളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. പന്തളം, ഹരിപ്പാട്, എറ്റുമാനൂര്‍, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നീ പുതുതായി രൂപവത്കരിച്ച നഗരസഭകളിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.
ഏറ്റവും കൂടുതല്‍ നഗരസഭകളും വാര്‍ഡുകളും മലപ്പുറം ജില്ലയിലാണ്. 12 നഗരസഭകളും 2510 വാര്‍ഡുകളും. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്; നാല് മുനിസിപ്പാലിറ്റികളും 1042 വാര്‍ഡുകളും.
രണ്ടാംഘട്ടത്തിലേക്ക് പോളിംഗ് സാമഗ്രികളുടെ വിതരണത്തിനായി 146 കേന്ദ്രങ്ങളുണ്ട്. ശക്തമായ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന കാസര്‍കോട്, കണ്ണൂര്‍ ഉള്‍പ്പടെയുള്ള ഏഴ് ജില്ലകളില്‍ കനത്ത പോളിംഗാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമണ സംഭവങ്ങളുണ്ടായെങ്കിലും ഒന്നാം ഘട്ട വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കൂടുതല്‍ പോളിംഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വയനാട്ടിലാണ്. 82 ശതമാനം. കുറവ് തിരുവനന്തപുരവും. 72 ശതമാനം.
Keywords: Kerala-trivandram-news-kochi-news-district-vote

Post a Comment
0 Comments