ലഖ്‌നൗ (www.evisionnews.in): ഷാറൂഖ് ഖാന്‍ പാക്കിസ്ഥാന്റെ ഏജന്റെന്നും പാക്കിസ്ഥാനിലേക്ക് പോകണമെന്നും വിശ്വ ഹിന്ദു പരിഷത് നേതാവ് സാധ്വി പ്രാചി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും അവാര്‍ഡ് തിരിച്ചു നല്‍കിയവരോട് ബഹുമാനമുണ്ടെന്നും 50-ാം പിറന്നാളില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ഷാറൂഖാന്റെ ഈ നിലപാടാണ് സാധ്വി പ്രാചിയെ ചൊടിപ്പിച്ചത്.
ട്വിറ്ററിന്റെ സംവാദ വേദിയായ ട്വിറ്റര്‍ ടൗണ്‍ ഹാളില്‍ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതായി ഷാറൂഖ് പറഞ്ഞത്. പ്രതിഷേധസൂചകമായി പത്മശ്രീ തിരിച്ചുനല്‍കുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കില്‍ പ്രതീകാത്മകമായി താനും പുരസ്‌കാരം മടക്കിനല്‍കാമെന്നു സൂചിപ്പിച്ച ഷാറൂഖ് ഇപ്പോള്‍ അതിന്റെ ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും പറഞ്ഞു.
ഖാന്‍മാരുടെ സിനിമകള്‍ ബഹഷ്‌കരിക്കണമെന്ന സാധ്വി പ്രാചിയുടെ പ്രസ്താവന ഇതിന് മുമ്പ് വിവാദമായികരുന്നു. ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ സിനിമകള്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുന്നുവെന്നും അവ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നും ഖാന്‍ സിനിമകളില്‍ നിന്ന് കുട്ടികള്‍ക്ക് യഥാര്‍ത്ഥ സംസ്‌കാരം ലഭിക്കുന്നില്ലെന്നുമായിരുന്നു അന്ന് സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവന.
Keywords: Kasaragod-news-Sharooq-Khan-pakisthan-twitter-

Post a Comment
0 Comments