കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ 8 ഡി.വൈ.എസ്.പി മാരും 20 പോലീസ് ഇന്‍സ്‌പെക്ടര്‍മാരും വോട്ടെടുപ്പിന്റെ ക്രമസമാധാന പരിപാലനത്തിന് മേല്‍നോട്ടം വഹിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനത്തിന് 3030 അംഗ സേനയെയാണ് ജില്ലയില്‍ വിന്യസിച്ചത്.
പോലീസ്, ആന്റി നക്‌സല്‍ സേന, റെയില്‍വേ, വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍സ്, ഫോറസ്റ്റ് തുടങ്ങിയ സേനാ വിഭാഗങ്ങളെയാണ് ക്രമസമാധാന പരിപാലനത്തിനായി വിന്യസിപ്പിച്ചത്. 30 അംഗ ആന്റി നക്‌സല്‍ സേനയെ മലയോരമേഖലകളിലെ ബൂത്തുകളിലാണ് നിയോഗിച്ചിരുന്നത്. ജില്ലയിലെ പോലീസ് സേനയ്ക്ക് പുറമെ പാലക്കാട് നിന്ന് 950 സേനാംഗങ്ങളെയും മലപ്പുറത്ത് നിന്ന് 500 സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. രണ്ട് കമ്പനി കര്‍ണ്ണാടക പോലീസ് സേനയെയും ക്രമസമാധാന പാലനത്തിനായി കൊണ്ടുവന്നു.
Keywords: kasaragod-kasaragod-election-completed-with-peace

Post a Comment
0 Comments