ഹൈദരാബാദ് (www): ആന്ധ്രപ്രദേശിലെ മുന്‍ എം.പി.യും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാറംഗല്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഡോ. സിര്‍സില്ല രാജയ്യയുടെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഡോ. സിര്‍സില്ലയുടെ മരുമകള്‍ സരിക, മക്കളായ അഭിനവ്, അയന്‍, ശ്രീയന്‍ എന്നിവരാണ് മരിച്ചത്. രാജയ്യയുടെ മകന്‍ അനിലിന്റെ ഭാര്യയാണ് സരിക. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക പീഡനം ആരോപിച്ച് സരിക മൂന്ന് കുട്ടികളുമായി രാജയ്യയുടെ വീടിന് മുന്നില്‍ സമരം നടത്തിയിരുന്നു. 2002ലായിരുന്നു സരികയും അനിലും തമ്മിലുള്ള വിവാഹം.
കഴിഞ്ഞ തവണ ലോക്‌സഭാംഗമായിരുന്ന രാജയ്യ വാറംഗല്‍ മണ്ഡലത്തില്‍ അടുത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ് രാജയ്യ.
Keywords; National-news-fire-in-house-mp-congress-gas-cylinder-rajayya

Post a Comment
0 Comments