തിരുവനന്തപുരം (www.evisionnews.in): തദ്ദേശതെരഞ്ഞെടുപ്പില്‍ അവസാന ഘട്ടത്തിലെ പരസ്യപ്രചാരണവും കൊടിയിറങ്ങി. ആവേശകരമായ കൊട്ടിക്കലാശങ്ങളോടെയാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചത്. ഇവിടങ്ങളില്‍ ബുധനാഴ്ച നിശബ്ദ പ്രചാരണമാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ 1.4 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതോടെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. 12,651 ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിലെ അന്തിമ പോളിംഗ് കണക്കുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. 77.83 ശതമാനമാണ് പോളിംഗ്. ഇത് 2010ലെ ആദ്യഘട്ടത്തെക്കാള്‍ കൂടുതലാണ്. അന്ന് 75.33 ശതമാനമായിരുന്നു ആദ്യഘട്ടത്തില്‍. എല്ലാ ജില്ലകളിലും അന്നത്തെക്കാള്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. കാലാവസ്ഥ പ്രതികൂലമായിട്ടും ഈ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം ജനം കണക്കിലെടുത്തതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണം.
അന്തിമകണക്കനുസരിച്ച് 1.11 കോടി വോട്ടര്‍മാരില്‍ 86,39,811 പേര്‍ വോട്ടുചെയ്തു. ഏറ്റവും ഉയര്‍ന്ന പോളിങ് വയനാട്ടിലാണ്82.81 ശതമാനം. തൊട്ടടുത്ത് കോഴിക്കോടാണ്81.46 ശതമാനം. ജില്ലകളിലെ പോളിങ് ശതമാനം 2015ലും 2010ലും: തിരുവനന്തപുരം72.40 (69.27), കൊല്ലം76.24 (73.58), ഇടുക്കി78.33 (76.99), കോഴിക്കോട്81.46 (76.99), വയനാട്82.18 (79.78), കണ്ണൂര്‍80.91 (79.48), കാസര്‍കോട്78.43 (77.68).
രണ്ടാംഘട്ടത്തിലും പോളിങ് ശതമാനം ഉയരുമെന്നാണ് സൂചന. വാശിയേറിയ പോരാട്ടവും മുന്നണികള്‍ക്കുള്ളിലെ സൗഹൃദ മത്സരങ്ങളുമൊക്കെ അരങ്ങ് കൊഴുപ്പിച്ച ജില്ലകളാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്.
Keywords; kerala-news-polling-election-in-seven-districts-to-booth

Post a Comment
0 Comments