Type Here to Get Search Results !

Bottom Ad

മൃതദേഹങ്ങള്‍ കാണപ്പെട്ടത് ഉപയോഗശൂന്യമായ കാറിനുള്ളില്‍; ഉച്ചമുതല്‍ കാണാതായിട്ടും പരാതി നല്‍കാത്തതില്‍ ദുരൂഹത

വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

പടന്നക്കാട് (www.evisionnews.in): അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കാറിനുള്ളില്‍ മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് കോണ്‍വെന്റിനോട് അനുബന്ധിച്ചുള്ള അനാഥലയ മന്ദിരത്തിലെ കുട്ടികളായ ജെറിന്‍ (ആറ്), അഭിഷേക് (ഏഴ്) എന്നിവരെയാണ് ശനിയാഴ്ച രാത്രി അനാഥ മന്ദിരത്തിന് സമീപത്ത് ഉപയോഗ ശൂന്യമായി കിടന്നിരുന്ന കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം മരണത്തിലുള്ള ദുരൂഹതകളുടെ ചുരുളഴിയാന്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യം കണക്കിലെടുത്ത് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചമുതല്‍ കുട്ടികളെ അനാഥ മന്ദിരത്തില്‍നിന്നും കാണാതായിരുന്നു. ഇവരെ കാണാതായതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാറിനകത്ത് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. എന്നാല്‍ വൈകുന്നേരം വരെ കാണാതായ കുട്ടികളെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കാത്തത്എന്തു കൊണ്ടാണെന്നത് ഉത്തരം കിട്ടേണ്ട ചോദ്യമായി ബാക്കിയാവുകയാണ്. രാത്രി എട്ടുമണിയോടെ അധികൃതരാണ് കാറിനകത്ത് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മരണ വിവരം പോലീസിലെത്തിയത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമെ മരണത്തിന് പിന്നിലെ ഊരാക്കൂടുക്കുകള്‍ അഴിയുമെന്ന വിശ്വാസത്തിലാണ് പോലീസും നാട്ടുകാരും.


Keywords; Kasaragod-news-two-deadbody-found-in-car-

Post a Comment

0 Comments

Top Post Ad

Below Post Ad