മല്ലം (www.evisionnews.in): ബദര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായി എം.എ. ഖാദറിനെയും ജനറല്‍ സെക്രട്ടറിയായി എം.കെ ഷാഫി മല്ലത്തിനെയും തെരഞ്ഞെടുത്തു. ബുസ്താനുല്‍ ഉലൂം മദ്രസയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ പ്രസിഡണ്ട് എം.എ ഖാദറിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് ഖത്തീബ് യൂസഫ് സഅദി ഉദ്ഘാടനം
ചെയ്തു. ജനറല്‍ സെക്രട്ടറി അലി മുണ്ടപ്പള്ളം സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹനീഫ മാസ്റ്റര്‍ കൊടവഞ്ചി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മറ്റു ഭാരവാഹികള്‍: കെ.സി.മുഹമ്മദ് കൊളച്ചെപ്പ്, പാറമുഹമ്മദ് (വൈസ് പ്രസിഡണ്ട്), ഹമീദ് സുലൈമാന്‍, മുഹമ്മദ് ചാല്‍കര (ജോയിന്റ് സെക്രട്ടറി), ഹമീദ് ഹാജി, ഷരീഫ് മല്ലത്ത്, കുഞ്ഞി മല്ലം (ഓഡിറ്റര്‍).
Keywords: Kasaragod-mallam-jamatha-news

Post a Comment
0 Comments