മഞ്ചേശ്വരം (www.evisionnews.in): കടയില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ ഫാസ്റ്റ് ട്രാക്ക് മൊബൈല്‍ കടയുടമ അബ്ദുല്‍ സമദി (24)നാണ് മര്‍ദ്ദനമേറ്റത്.
ശനിയാഴ്ച രാത്രി 11 മണിയോടെ കടയിലെത്തിയ നാലംഗ സംഘം മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണുകള്‍ വലിച്ചെറിയുകയും ചെയ്തതായി അബ്ദുല്‍ സമദ് പരാതിപ്പെട്ടു. പരിക്കേറ്റ സമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod-news-attack-news-
Post a Comment
0 Comments