കാസര്‍കോട് (www.evisionnews.in): ശനിയാഴ്ച രാത്രി പത്തുമണിയോടെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് വിദ്യാനഗര്‍ ദേശീയപാതയിലുണ്ടായ വെള്ളപ്പൊക്കം നാട്ടുകാരെയും വ്യാപാരികളെയും വട്ടംകറക്കി. വൈദ്യുതി മുടങ്ങിയത് പ്രശ്‌നത്തിന്റെ രൂക്ഷത ഇരട്ടിപ്പിച്ചു.
വിദ്യാനഗര്‍ പെട്രോള്‍ പമ്പും പോസ്റ്റ് ഓഫീസും എടിഎമ്മും ഹോട്ടലും പലവ്യഞ്ജന പച്ചക്കറി, മൊബൈല്‍ കടകളും വെള്ളത്തിലായി. പരിസരത്തെ പ്രധാന ഓവുചാല്‍ മാലിന്യക്കൂമ്പാരങ്ങള്‍ കൊണ്ട് മൂടിയതാണ് അവിചാരിതമായ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. പോസ്റ്റ് ഓഫീസിന് എതിര്‍ വശത്തുള്ള പ്രധാന ഓവുചാല്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടച്ചതാണ് കടകളില്‍ വെള്ളം കയറാന്‍ കാരണമായത്. ഇതേ ഓവുചാലില്‍ മാലിന്യങ്ങള്‍ തള്ളുന്നതും പതിവാണ്. ഓവുചാലിലെ വെള്ളം റോഡിന്റെ തെക്കുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് ഓവുചാലിലെ വെള്ളം ഒഴുകിപ്പോകുന്നത്.
Keywords: Kasaragod-vidyanagar-drainage-flood-in-petrolpumb-post-office-shopps

Post a Comment
0 Comments