Type Here to Get Search Results !

Bottom Ad

ചക്കിട്ടപ്പാറ ഖനനാനുമതി: എളമരം കരീമിനെതിരെ തെളിവില്ല

kozikkod-order-for-mining-investigation-aganist-elamaram

കോഴിക്കോട് (www.evisionnews.in) ; സിപിഎം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. 

ചക്കിട്ടപ്പറായില്‍ ഖനനത്തിന് അനുമതി നല്‍കിയതില്‍ എളമരം കരീം തന്റെ ബന്ധുവിന് വഴിവിട്ട് സഹായം ചെയ്തുവെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

വിജിലന്‍സ് എസ്.പി സുകേഷനാണ് കരീമിനെതിരെയുള്ള പരാതി അന്വേഷിച്ചത്. കരീമിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ യു.ഡി.എഫ് ഏറ്റെടുത്ത് ഈ പ്രശ്‌നം രാഷ്ട്രീയമായി വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് പരാതി വിജിലന്‍സിലെത്തിയത്.


Keywords: Kerala-kozikkod-order-for-mining-investigation-aganist-elamaram
Tags

Post a Comment

0 Comments

Top Post Ad

Below Post Ad