നീലേശ്വരം (www.evisionnews.in): ഫ്‌ളക്‌സ് ബോര്‍ഡിലെ സ്ഥാനാര്‍ത്ഥിയുടെ തല അറുത്തെടുത്ത് മരത്തില്‍ തൂക്കി. സി.പി.എം വിട്ട് നീലേശ്വരം നഗരസഭയിലെ കുഞ്ഞിപ്പുളിക്കാല്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി.ടി സാഗറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫഌ്‌സ് ബോര്‍ഡിലെ തലയാണ് വെട്ടിയെടുത്ത് മരത്തില്‍ തൂക്കിയത്.
അടുത്തിടെയാണ് സാഗര്‍ സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതേതുടര്‍ന്ന് ചിലര്‍ സാഗറിന്റെ വീട് ആക്രമിക്കുകയും മോട്ടോര്‍ സൈക്കില്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്ന് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് സാഗര്‍ മത്സരിക്കുന്നത്.
Keywords: Kasaragod-news-nileshwer-candidate-yathra

Post a Comment
0 Comments