Type Here to Get Search Results !

Bottom Ad

സുകേശന്റെ വാദം മാണിയെ രക്ഷിക്കാനാണോ : പിണറായി

palakkad-sukeshan-sertificate-barkoza-km-mani-pinarai

പാലക്കാട് (www.evisionnews.in); തുടരന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് ആരോപണവിധേയന്‍ കുറ്റവാളിയാകില്ലെന്ന സുകേശന്റെ വാദം മാണിയെ രക്ഷിക്കാനാണോ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണി കുറ്റവാളിയാകില്ലെന്ന വാദം ആരെ സഹായിക്കാനാണെന്നും സുകേശന്‍ ആര്‍ക്ക് വേണ്ടിയാണ് ഇത് പറഞ്ഞതെന്നും പിണറായി ചോദിച്ചു. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ മാണിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങി. ആ ഘട്ടത്തിലാണ് മാണിക്കെതിരെ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അധികാരത്തിലിരുന്ന് അന്വേഷണം നേരിടുന്നതിന്റെ പ്രശ്‌നമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.


Keywords: Kerala-news-palakkad-sukeshan-sertificate-barkoza-km-mani-pinarai
Tags

Post a Comment

0 Comments

Top Post Ad

Below Post Ad