ഉഡുപ്പി (www.evisionnews.in): പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥ സ്വാമിയെ ദളിതര്‍ തടഞ്ഞു. കലബുര്‍ഗി ജില്ലയിലെ വീരേശ്വര ക്ഷേത്രപരിസരത്താണ് പേജാവര്‍ സ്വാമിയെ തടഞ്ഞത്. ക്ഷേത്രത്തില്‍ ദളിതര്‍ക്കും മറ്റു പിന്നോക്ക ജാതികള്‍ക്കും പ്രവേശനമില്ല. ഇത് ചോദ്യം ചെയ്തതാണ് ആള്‍ക്കൂട്ടം മഠാധിപതിയെ തടഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് സ്വാമിയെ വലയത്തിലാക്കി കാറില്‍ കയറ്റിയാത്രയാക്കി.
സാമൂഹ്യ ബോധവല്‍ക്കരണത്തിനായി മഠാധിപതി നടത്തുന്ന പദയാത്രയ്ക്കിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യവിപത്തിനെകുറിച്ച് പ്രബോധന പ്രസംഗം നടത്തിയ സ്വാമിജിയെ ജനക്കൂട്ടം തടഞ്ഞ് എന്തുകൊണ്ട് വീരേശ്വര ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന് ചോദ്യം ഉയര്‍ത്തുകയായിരുന്നു. ദളിത നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കല്യാണ റാവു സിദ്ധരാമപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സ്വതന്ത്രചിന്തകനും ഹംപി സര്‍വകലാശാല വൈസ് ചാന്‍സിലറുമായ ഡോ എം.എം കാല്‍ബുര്‍ഗിയുടെ വധത്തിലും രാമചന്ദ്രപുര മഠാധിപതി പ്രതിയായ ബലാത്സംഗകേസിലും പേജാവര്‍ സ്വാമി തുടരുന്ന മൗനത്തിനെതിരെ വന്‍ പ്രതിഷേധം കര്‍ണാടകയില്‍ ഉയരുന്നതിനിടയിലാണ് സ്വാമിയെ ദളിത സംഘം തടഞ്ഞത്. കര്‍ണാടകയിലെ വിശ്വ ഹിന്ദു പരിഷത്തിന്റെ വേദികളിലെ നിത്യ സാന്നിധ്യമാണ് പേജാവര്‍ മഠാധിപതി.
Keywords: Karnataka-news-uduppi-pejavar-dalith-police-

Post a Comment
0 Comments