Type Here to Get Search Results !

Bottom Ad

ഐശ്വര്യ റായ് ബച്ചന് ഇന്ന് 42 ാം പിറന്നാള്‍


ഐശ്വര്യ റായ് ബച്ചന് ഇന്ന് 42 ആം പിറന്നാള്‍. തന്റെ സൗന്ദര്യം കൊണ്ട് ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ഐശ്വര്യ റായ് ബച്ചന്‍ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ആരാധകരുടെ ഹൃദയത്തില്‍ വലിയൊരു ഇടം നേടി. മകള്‍ ആരാധ്യയ്ക്കും ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ഐശ്വര്യ വെള്ളിത്തിരയിലേക്കുള്ള തന്റെ തിരിച്ചുവരവു കൂടി ആഘോഷിക്കുകയാണ്.

ജസ്ബയിലൂടെ ചലച്ചിത്രത്തിലേക്ക് തിരിച്ചു വന്ന ഐശ്വര്യ സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. തന്റെ അടുത്ത സിനിമയായ ഏ ദില്‍ മുഷ്‌കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ലണ്ടനിലാണ് ഐശ്വര്യ ഇപ്പോള്‍. ഷൂട്ടിംഗിനിടയില്‍ അവധിയെടുത്ത് ഐശ്വര്യ മകളോടൊപ്പം പിറന്നാള്‍ ആഘോഷിക്കുകയാണ്.

1973 ല്‍ മംഗലാപുരത്ത് ജനിച്ച ഐശ്വര്യ മോഡലിംഗ് രംഗത്തെ തിളക്കമുള്ള താരമായിരുന്നു. 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ പിന്നീട് സിനിമാ മേഖലയിലേക്ക് തിരിഞ്ഞു. ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍. ഓര്‍ പ്യാര്‍ ഹോഗയാ ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. ഹം ദില്‍ ദേ ചുകേ സനം, ജീന്‍സ്, താല്‍, ദേവദാസ്, മൊഹബത്തേന്‍, ജോഷ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച് തന്റെ അഭിനയപാടവം തെളിയിച്ചു. 2007 ല്‍ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത് ബച്ചന്‍ കുടുംബത്തില്‍ അംഗമായി.

Keywords: cinema-aishwarya-rai-42-birthday-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad