ദുബൈ (www.evisionnews.in): നിര്‍ധനരും നിരാശ്രയരുമായ രോഗികള്‍ക്ക് ചികിത്സയും സേവനവുമടങ്ങുന്ന ബൃഹത് പദ്ധതിയുമായി ജി.സി.സി ചെങ്കള സി.എച്ച് സെന്റര്‍ കമ്മിറ്റി. ഇതിനായി പുതിയ കമ്മിറ്റി നിലവില്‍ വന്നു.
വൃക്കരോഗികള്‍, എന്‍ഡോസള്‍ഫാന്‍ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, വാര്‍ധക്യ സഹജ രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്നവര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് രോഗ നിര്‍ണയവും ചികിത്സയും ലക്ഷ്യമാക്കിയാണ് പുതിയ പദ്ധതി രൂപവത്കരിച്ചത്. ചെങ്കള കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനായി പഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനിക സജജീകരണങ്ങളോടെ സി.എച്ച് സെന്റര്‍ ആശാകേന്ദ്രം നിര്‍മ്മിക്കുവാനും ജി.സി.സി കമ്മിറ്റിയുടെ യു.എ.ഇ തല പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു.
ദുബൈ കെ എംസി സി നേതാവ് ഹനീഫ ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ ദുബൈ കെ എം സി സി ആസ്ഥാനത്ത് ചേര്‍ന്ന പ്രഥമ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സൗദി കിഴക്കന്‍ പ്രവിശ്യ കെ എംസി സി പ്രസിഡന്റ് ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു.പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ മുഖ്യാഥിതി ആയിരുന്നു.യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ കേരളത്തിലെ വിവിധ സി എച്ച് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കാതെ അനേകം രോഗികള്‍ നിസ്സഹായരായി കഴിയുന്നുണ്ടെന്നും ഇത്തര രോഗികളെ ശുഷ്രൂഷിക്കുകയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുകയും ചെയ്യുന്ന സി.എച്ച് സെന്ററുകള്‍ തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തങ്ങളാണ് സമൂഹത്തില്‍ നടത്തുന്നതെന്നും ചെങ്കള പഞ്ചായത്ത് ഭരണസമിതി സി.എച്ച് സെന്ററിന് പിന്തുണ നല്‍കുമെന്നും വിശിഷ്ട അതിഥിയായി യോഗത്തില്‍ പങ്കെടുത്ത പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പറഞ്ഞു.
മുനീര്‍ പി ചെര്‍ക്കളം സ്വാഗതം പറഞ്ഞു. സിദ്ധീഖ് കിയടുക്കം പ്രാര്‍ത്ഥന നടത്തി, അബ്ദുള്ള ആറങ്ങാടി, ഹസൈനാര്‍ ബീജന്തടുക്കം, ശരീഫ് പൈക്ക, സി.എച്ച് നൂറുദ്ദീന്‍, പി.ഡി നൂറുദ്ദീന്‍, ഹനീഫ് പടിഞ്ഞാര്‍മൂല, ഐ.പി.എം ഇബ്രാഹിം, ശരീഫ് പൈക്ക ഷാര്‍ജ, അബ്ദുള്ള പൈക്ക, ദുബൈ കെ എം സി സി പ്രസിഡണ്ട് അന്‍വര്‍ നഹ, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപാടി, അസീസ് ആറാട്ട് കടവ്, സത്താര്‍ അലമ്പാടി, മുഹമ്മദ് ആലമ്പാടി, സത്താര്‍ നാരമ്പാടി, അസീസ്, റഫീക്ക് എതിര്‍ത്തോട്, നാസര്‍ മല്ലം, അസ്ലം തൈവളപ്പ്, അസീസ് കമാലിയ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഖാദര്‍ ചെങ്കള സൗദി (പ്രസി), ഇസ്മയില്‍ ബേവിഞ്ച, ഹിറ്റാച്ചി അബ്ദുള്ള അലമ്പാടി, മഹമൂദ് തൈവളപ്പ്, ഹനീഫ പടിഞ്ഞാര്‍മൂല, ബഷീര്‍ സി എന്‍, ഹസൈനാര്‍ ബീജന്തടുക്കം, ശരീഫ് പൈക്കം, നാസര്‍ ചെര്‍ക്കളം (വൈസ് പ്രസി), ഹനീഫ ചെര്‍ക്കളം യുഎഇ (ജന സെക്ര), ഖലീല്‍ ആലമ്പാടി ബഹറിന്‍, അബ്ദുള്ള കടവത്ത്, ഷാനിഫ് പൈക്ക, ഷംസീര്‍ കുന്താപുരം, കാദര്‍ ചെര്‍ക്കളം, ശരീഫ് പൈക്കം ഷാര്‍ജ, ജലീല്‍ ബേര്‍ക്ക, അബ്ദുള്ള പൈക്കം (ജോ സെക്ര), നവാസ് ചെങ്കള ഒമാന്‍ (ട്രഷ), മുനീര്‍ പി ചെര്‍ക്കളം യുഎഇ (ഓര്‍ഗ സെക്ര).
Keywords: Kasaragod-news-jcc-chengala-ch-centre

Post a Comment
0 Comments