ഉദുമ (www.evisionnews.in): ഉദുമ ടൗണ്‍ റെയില്‍വെ ക്രോസിലെ ഗേറ്റ് തകര്‍ന്നുവീണു. ഈ സമയം ആരുമില്ലാത്തതിനാല്‍ അപകടമൊഴിവായി. തുറന്ന് വെച്ചിരുന്ന ഗേറ്റ് പൊടുന്നനെ തകര്‍ന്ന് വീഴുകയായിരുന്നു.
ഗേറ്റ് ദ്രവിച്ച് അപകടാവസ്ഥയിലാണെന്നും മാറ്റി സ്ഥാപിക്കണമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചിരുന്നവെങ്കിലും മാസങ്ങളായിട്ടും കൂട്ടാക്കിയിരുന്നില്ല. യാത്രക്കാരുടെ ആവശ്യം മുഖവിലക്കെടുക്കുക പോലും ചെയ്യാതെ ദ്രവിച്ച് തുരുമ്പെടുത്ത ഗേറ്റ് വീണ്ടും വീണ്ടും പെയിന്റടിച്ച് മിനുക്കുകയായിരുന്നു അധികൃതര്‍.
Keywords: destroyed-railway-gate-cross-today

Post a Comment
0 Comments