Type Here to Get Search Results !

Bottom Ad

സ്ഥാനാര്‍ത്ഥിയെ അക്രമിച്ച് കാര്‍ തകര്‍ത്ത സംഭവം; ഏഴ് പേര്‍ അറസ്റ്റില്‍

udf-attack-remand-attack-canddidate-attest

കാഞ്ഞങ്ങാട് (www.evisionnews.in). യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോടോത്ത് ബ്ലോക്ക് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അയറോട്ടെ സജി പ്ലാച്ചേരിപ്പുറത്തെയാണ് അക്രമിച്ചത്. 

സി.പി.എം പ്രവര്‍ത്തകരായ അയറോട്ടെ കെ. അനീഷ്, വി. രാജന്‍, കെ. നന്ദകുമാര്‍, ജയേഷ്, ജയപ്രകാശ്, എ.കെ മനോജ്, ഗണേശന്‍ എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാന്റ് ചെയ്തു.


Keywords: Kasaragod-kand-udf-attack-remand-attack-canddidate-attest

Post a Comment

0 Comments

Top Post Ad

Below Post Ad