കാസര്‍കോട്:(www.evisionnews.in) റിട്ട. ജഡ്ജ് ബന്തടുക്ക മാണിമൂലയിലെ പി. മാധവമേനോന്‍(91) അന്തരിച്ചു. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ജില്ലാ ജഡ്ജായി സേവനമനുഷ്ഠിച്ചിരുന്നു. തൃശൂര്‍ ജില്ലാ ജഡ്ജായിരിക്കെയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: എം. ശാരദ. മക്കള്‍: എം. പ്രേംകുമാര്‍(എഞ്ചിനീയര്‍, കെല്‍ട്രോണ്‍ തിരുവനന്തപുരം), എം. സതീഷ് കുമാര്‍ (എഞ്ചിനീയര്‍, മംഗളൂരു), മരുമക്കള്‍: ജയശ്രീ, ശ്രീന. സഹോദരങ്ങള്‍: രുഗ്മണി, നളിനി, ജയലക്ഷ്മി, പരേതരായ ഡോ. വി.കെ നമ്പ്യാര്‍, ബാലകൃഷ്ണ കുറുപ്പ്, ചന്ദ്രശേഖര കുറുപ്പ്, രേവതി.
keywords: retire-judge-service

Post a Comment
0 Comments