Type Here to Get Search Results !

Bottom Ad

ബസ് ഡ്രൈവറെ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു

badiyadukka-news-driver-attack

ബദിയടുക്ക (www.evisionnews.in): ബസ് ഡ്രൈവറെ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. കാസര്‍കോട് പെര്‍ള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി ബിനു ജോണി (36)നെയാണ് മര്‍ദ്ദിച്ചത്. ഇയാളെ ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാത്രി എട്ടുമണിയോടെ ബസ് ബദിയടുക്കയിലെത്തിയപ്പോള്‍ മാരകായുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം വലിച്ചിറക്കി മര്‍ദ്ദിക്കുകയായിയിരുന്നു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. നേരത്തെ ലോറി ഡ്രൈവറായിരുന്ന ജോണ്‍ അടുത്തകാലത്താണ് ബസ് ഡ്രൈവറായി ജോലി ആരംഭിച്ചത്.


Keywords: Kasaragod-news-badiyadukka-news-driver-attack

Post a Comment

0 Comments

Top Post Ad

Below Post Ad