കാസര്‍കോട് (www.evisionnews.in): കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസില്‍ കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ ചൗക്കിയിലെ മുജീബിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം കര്‍ണാകടയിലെത്തിച്ചു. വിരാജ്‌പേട്ടയില്‍ സ്ഥലം വാങ്ങിയതായി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവ് ശേഖരിക്കുന്നതിനായി മുജീബിനെ അന്വേഷണ സംഘം കര്‍ണാടകയിലേക്ക് കൊണ്ടു പോയത്.
ഒരാഴ്ച മുമ്പ് കസ്റ്റഡിയില്‍ വാങ്ങിയ മുജീബിനെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തിരുമല്‍പേട്ട്, ഉദുമല്‍പേട്ട്, കാങ്കയം, കുംഭകോണം തുടങ്ങിയിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച 630 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.
അതേ സമയം മുജീബിനൊപ്പം അറസ്റ്റിലായ എറണാക്കുളം പെരുമ്പടപ്പ് പള്ളുരുത്തിയിലെ ജോമോനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തേക്കും. മലേരിയ ബാധിച്ചതിനെത്തുടര്‍ന്ന് ജോമോന്‍ ചികിത്സയിലായിരുന്നു. അതിനാല്‍ തന്നെ പോലീസിന് ചോദ്യം ചെയ്യാനോ തെളിവുകള്‍ ശേഖരിക്കാനോ കഴിഞ്ഞിരുന്നില്ല.
Keywords: Kasaragod-police-karnataka-arrest-jomon-custody

Post a Comment
0 Comments