Type Here to Get Search Results !

Bottom Ad

മേല്‍പറമ്പ് സ്വദേശി ഹൃദയാഘാതം ലണ്ടനില്‍ മൂലം മരിച്ചു

ഉദുമ (www.evisionnews.in): മേല്‍പറമ്പ് സ്വദേശി ലണ്ടനില്‍ ഹൃദയാഘാതം മൂലം മരിച്ചു. യു.കെ.യില്‍ ദുബൈ റോയല്‍ ഫാമിലിയില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥന്‍ മേല്‍പറമ്പ് നടക്കാലിലെ ഭാസ്‌കരനാ (72)ണ് മരിച്ചത്. 

മുപ്പത് വര്‍ഷത്തിലേറെയായി ഭാസ്‌കരന്‍ കുടുംബസമേതം ലണ്ടനിലെ ചെല്‍സിയിലായിരുന്നു താമസം. കാര്‍ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഹീത്രു എയര്‍പോര്‍ട്ടിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. സുലോചനയാണ് ഭാര്യ. മക്കള്‍: ചന്ദ്രശേഖരന്‍, ഷീജ, പ്രമോദ്, ഷൈനി. മരുമക്കള്‍: രേഷ്മ, മുരളി, രാജീവന്‍.


Keywords: Kasaragod-news-uduma-landon-car-accident-hospital

Post a Comment

0 Comments

Top Post Ad

Below Post Ad