Type Here to Get Search Results !

Bottom Ad

അഴിമതിക്കാരനാണെന്ന് പറയിക്കില്ല : എ.ജി.സി ബഷീര്‍


കാസര്‍കോട് (www.evisionnews.in): ഒന്നരപതിറ്റാണ്ടിന് ശേഷം എല്‍.ഡി.എഫില്‍ നിന്ന് നേരിയ വ്യത്യാസത്തിന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത യു.ഡി.എഫിനെ നയിക്കുന്ന പ്രസിഡണ്ട് എ.ജി.സി ബഷീറിന് ജില്ലാ പഞ്ചായത്തിലെ ഭരണ നിര്‍വഹണത്തെ സംബന്ധിച്ച് ഒട്ടേറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും.


സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡണ്ട് പദം ഏറ്റെടുത്ത ഉടന്‍ ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞത് താനൊരിക്കലും അഴിമതിക്കാരാനായ പ്രസിഡണ്ടായി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കില്ലെനന്നാണ്. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയുടെ വാചകങ്ങള്‍ ഓര്‍ത്തെടുത്താണ് ബഷീര്‍ ഇത് പറഞ്ഞത്. എത്ര കഴിവുകെട്ട പഞ്ചായത്ത് ഭരണാധികാരിയായിരുന്നാലും അഴിമതിക്കാരനാണെന്ന് പറയിപ്പിക്കരുതെന്നായിരുന്നു സി.എച്ചിന്റെ ഉപദേശം. 

കാസര്‍കോട് ജില്ല നേരിടുന്ന മുഖ്യ പ്രശ്‌നം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദയനീയമായ മുഖങ്ങളാണ്. ഇവരെ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ആയിരിക്കും പഞ്ചായത്ത് മുന്‍ഗണന നല്‍കുന്നത്. സമഗ്ര വികസനം ത്വരിതപ്പെടുത്തുന്നതും ക്ഷേമപദ്ധതികള്‍ കൃത്യതയോടെ നടപ്പാക്കുന്നതുമായിരിക്കും തന്റെ നേതൃത്വത്തിലുള്ള ഭരണമെന്നും ബഷീര്‍ ഉറപ്പു നല്‍കി.


Keywords: Kasaragod-news-ch-mohammed-

Post a Comment

0 Comments

Top Post Ad

Below Post Ad